Vizhinjam International Sea Port Limited - Deails

Tuesday, May 28, 2013

Vizhinjam International Port - Road Construction at Mulloor- Photo Gallery

 Proposed Road (Mulloor - Kalingunada) - Road work-in-progress

  Proposed Road (Mulloor - Kalingunada) - Road work-in-progress


  Proposed Road (Mulloor - Kalingunada) - Road work-in-progress


 Proposed Road (Mulloor - Kalingunada) - Road work-in-progress

Vizhinjam International Port - Favourable Environmental Report given by L & T Rampol

വിഴിഞ്ഞം തുറമുഖം തീരമേഖലയ്ക്ക് ആഘാതമാകില്ലെന്ന് റിപ്പോര്‍ട്ട്

Courtesy: Mathrubhumi Daily on 28/05/2013

തിരുവനന്തപുരം: നിര്‍ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തീരമേഖലയ്ക്ക് ആഘാതമാവില്ലെന്ന് പരിസ്ഥിതി പഠനറിപ്പോര്‍ട്ട്. എല്‍ ആന്‍ഡ് ടി റാംപോള്‍ തയാറാക്കിയ വിശദമായ പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തിന് കൈമാറി. ഒന്നരവര്‍ഷമെടുത്ത് തയാറാക്കിയ റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അഭിപ്രായത്തോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയയ്ക്കും. 

തുറമുഖവും അനുബന്ധ പുലിമുട്ടും വരുന്നതോടെ തീരദേശത്തിന്റെ സ്വഭാവത്തിന് മാറ്റമുണ്ടാകുമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ തീരത്തിന് മാറ്റമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഴിഞ്ഞത്തെ തുറമുഖം വരുന്നതോടെ മത്സ്യബന്ധന തുറമുഖത്തിനും നേട്ടമാകും. മത്സ്യബന്ധന തുറമുഖത്തിനും അന്താരാഷ്ട്ര തുറമുഖത്തിനും ഇടയില്‍ ഫിഷ്‌ലാന്‍ഡിങ് സെന്‍റര്‍ വരുന്നതാണ് മത്സ്യബന്ധനത്തിന് നേട്ടമാവുന്നത്.
തീരരേഖ വ്യതിയാനത്തെപ്പറ്റി പഠിക്കാന്‍ എല്‍ ആന്‍ഡ് ടി റാംപോള്‍ ഗണിതശാസ്ത്രമാതൃകയെ അവലംബിച്ചിരുന്നു. ഓരോ മേഖല അതിന് പുതിയ തുറമുഖം വരുത്തുന്ന പരിസ്ഥിതി ആഘാതം, ആഘാതമുണ്ടെങ്കില്‍ അത് ലഘൂകരിക്കാനുള്ള മാര്‍ഗം എന്നിവയടങ്ങിയ വിശദമായ പഠനറിപ്പോര്‍ട്ട് മാത്രം 600 പേജുകളോളം വരും.
ഈ വിശദ റിപ്പോര്‍ട്ട് പരിസ്ഥിതി നിയന്ത്രണ ബോര്‍ഡ് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. രണ്ടുമാസത്തിനുശേഷം പബ്ലിക് ഹിയറിങ് നടത്തും.
പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ടിനൊപ്പം വിഴിഞ്ഞം തുറമുഖത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്, മാസ്റ്റര്‍ പ്ലാന്‍ എന്നിവയും തുറമുഖ നിര്‍മാണ കമ്പനിയായ വി.ഐ.എസ്.എല്‍ പ്രസിദ്ധീകരിക്കും. 
2006 ലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് പരിസ്ഥിതി മന്ത്രാലയത്തിന്റെ അക്രെഡിറ്റഡ് ഏജന്‍സിയായ എല്‍ ആന്‍ഡ് ടി റാംപോളാണ് പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയത്. ആഘാതം മാത്രമല്ല അതിന്റെ ലഘൂകരണ സാധ്യതയും അതിനുവേണ്ട നിവാരണ മാര്‍ഗങ്ങള്‍ എന്നിവയും പഠനറിപ്പോര്‍ട്ടിലുണ്ടെന്ന് അറിയുന്നു.
തുറമുഖത്തിന്റെ സാമ്പത്തിക പ്രത്യാഗമന നിരക്കി (ഇക്കണോമിക് റേറ്റ് ഓഫ് റിട്ടേണ്‍) നെപ്പറ്റി ഡിലോയ്റ്റ് എന്ന കമ്പനിയാണ് പഠിച്ചത്. ആ മാതൃകയുടെ വിശദ റിപ്പോര്‍ട്ടും വി.ഐ.എസ്.എല്ലിന് ലഭിച്ചിട്ടുണ്ട്.
തുറമുഖത്തിന്റെ വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത് എ.ഇ.കോം എന്ന അന്താരാഷ്ട്ര കമ്പനിയാണ്.