Vizhinjam International Sea Port Limited - Deails

Monday, July 21, 2014

Vizhinjam Haritha Tribunal - Government submited appeal

വിഴിഞ്ഞം ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്‌
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച ഹരിത െട്രെബ്യൂണല്‍ ഡെല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിയുടെ പുരോഗതിയെപ്പറ്റി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന തുറമുഖ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. 

2011 ലെ തീരദേശ സംരക്ഷണ മേഖലാ വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത വിലയിരുത്താന്‍ ഹരിത െട്രെബ്യൂണലിന് അധികാരമുണ്ടെന്നാണ് പ്രിന്‍സിപ്പല്‍ ബെഞ്ച് വിധിച്ചത്. 2011 ലെ വിജ്ഞാപനത്തില്‍ വിഴിഞ്ഞം ,കോവളം പോലുള്ള പ്രകൃതിരമണീയ സ്ഥലങ്ങള്‍ സംരക്ഷിതമേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജെ. വില്‍ഫ്രഡും മേരിദാസനും നല്‍കിയ ഹര്‍ജിയിലാണ് വിധി. വിജ്ഞാപനം പുനഃപരിശോധിക്കാന്‍ ഹരിത െട്രെബ്യൂണലിന് അധികാരമില്ലെന്നാണ് കേരള സര്‍ക്കാരും വിഴിഞ്ഞം തുറമുഖ കമ്പനിയും വാദിച്ചത്. ഇത് തള്ളിക്കൊണ്ടാണ് പ്രിന്‍സിപ്പല്‍ െബഞ്ചിന്റെ വിധി. 

വിജ്ഞാപനം പുനഃപരിശോധിക്കുന്നതിനോടൊപ്പം വിഴിഞ്ഞം തുറമുഖത്തിന് നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തെ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ ൈട്രബ്യൂണലിന്റെ ചെന്നൈ െബഞ്ചിനു മാത്രമേ അധികാരമുള്ളൂവെന്നും കേരളം വാദിച്ചു. എന്നാല്‍ പാരിസ്ഥിതിക അനുമതിക്കെതിരെ ഹരിത െട്രെബ്യൂണലിന്റെ ചൈന്നെ െബഞ്ചിലുള്ള കേസ്സുകള്‍കൂടി ഡെല്‍ഹിയിലേക്ക് മാറ്റാനും പ്രിന്‍സിപ്പല്‍ െബഞ്ച് ഉത്തരവായിരുന്നു. 

ഈ വിധിക്കെതിരെ സര്‍ക്കാരും തുറമുഖ കമ്പനിയും അപ്പീല്‍ നല്‍കും. അതേസമയം പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകാനും ഒരുക്കങ്ങള്‍ പുരോഗമിപ്പിക്കാനും തീരുമാനമുണ്ട്. ആഗസ്ത് 30 നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ചു കമ്പനികളാണ് രംഗത്തുള്ളത്. തുറമുഖ വകുപ്പ് മന്ത്രി കെ.ബാബുവും യോഗത്തില്‍ പങ്കെടുത്തു.

No comments:

Post a Comment